Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
Description
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിന്നെയും പ്രധാനവാര്‍ത്തയായി തിരിച്ചെത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറമെന്ന് സംസ്ഥാന സര്‍ക്കാറിനോട് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടതാണ് മാധ്യമത്തിലെ പ്രധാനവാര്‍ത്ത. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടക്കം മൂന്ന് കേസുകളില്‍ വിവരം വിലക്കുന്നതിനെതിരെ വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി എന്നതാണ് മാതൃഭൂമിയുടെ പ്രധാനവാര്‍ത്ത. കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യാക്കേസില്‍ കലക്ടറുടെ മൊഴി പ്രതി പി.പി ദിവ്യയ്ക്ക് ആയുധമായി എന്നതാണ് മലയാള മനോരമയുടെ ലീഡ് വാര്‍ത്ത. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ തീവ്രദുരന്തമോ അതിതീവ്രദുരന്തമോ എന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചക്കകം തീരുമാനിക്കുമെന്ന കാര്യം ഹൈക്കോടതിയെ അറിച്ചതാണ് ദേശാഭിമാനിയുടേയും ദീപികയുടേയും പ്രധാനവാര്‍ത്ത | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ